Welcome! This is a website that everyone can build together. It's easy!

നമ്മളുടെ ശാലീന സുന്ദര കോയിപ്രംThis is a featured page

1.This site is on a free platform. We don't control the advertisements that may be promoted in the lower & sidebars.we apologize in advance if any strange or potentially offensive advertisements appears.
2. If this pageappearsin different font, ie you are not able to read then please check the below attachment and download the font.

നമുക്ക് കോയിപ്രത്തിന്റ ഗ്യഹാതുരത്വം എല്ലാ കോയിപ്രംകാരന്റ്യും ഹ്യദയത്തിലെത്തിക്കാം

രണ്ടു വശങ്ങളിലും പുണ്യ നദിയായ പമ്പയുടെ സാന്നിധ്യം കൊണ്ട്
അനുഗ്രഹീതമായകോയിപ്രം ഒരു പുരാതന സംസ്കാരത്തിന്റെ
പ്രതീകമാണ്. ഒരു കാലത്ത് നെല്പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും
കൊണ്ട് സമ്യദ്ധമായ ഗ്രാമത്തിൽ ഇപ്പോൾ കരിമ്പിൻ തോട്ടങ്ങൾകാണാനില്ല. നെല്പാടങ്ങളാകട്ടെ വളരെ കുറച്ചു മാത്രം. ചെറുവള്ളി-
പടിക്ക് ചുറ്റുമുള്ള മൂന്നു കരിമ്പാട്ടു മില്ലുകളിൽ ദിവസം മുഴുവനും പണി നടക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. കോയിപ്രത്തും പരിസര പ്രദേശത്തും ഉള്ള നിരവധി ആളുകൾ ഈപണിയിൽ ഏർപ്പെട്ടിരുന്നു. ഇന്ന് അതെല്ലാം ഓർമകൾ മാത്രം.

പണ്ട് മാലക്കരനെട്ടായത്തിൽ നടന്നിരുന്ന അവിട്ടം വള്ളം കളിക്ക്
സാരഥ്യം വഹിക്കുകയും പിന്നീടു നിന്നുപോയ വള്ളം കളി
പുനരുജ്ജീവിപ്പിക്കുന്നതിനു മുൻകയ്യെടുക്കുകയും ചെയ്ത കോയിപ്രം,
ആറന്മുള പള്ളിയോടങ്ങളിൽ പ്രമുഖ സ്ഥാനത്തു നിൽക്കുന്നു.
കോയിപ്രത്തിന്റെ മതമൈത്രി സംസ്കാരത്തിന് തിലകക്കുറിചാർത്തികൊണ്ട് കോയിപ്രം നെല്ലിക്കൽ ദേവീ ക്ഷേത്രം, കിഴക്ക്
നെല്ലിക്കലുമായി പങ്കിടുന്ന അതിർത്തിയിലും, കോയിപ്രം പള്ളി
വടക്കും തലയുയർത്തി നിൽക്കുന്നു.

പമ്പയുടെ കുറുകെയുള്ള പഴയ പാലങ്ങളിലൊന്നായ ആറാട്ടുപുഴ പാലം
ആറാട്ടുപുഴയെയും, വരട്ടാറിനു കുറുകെ കാരയ്ക്കൽ പടിയിലുള്ള
ചപ്പാത്ത് ഇടനാടിനെയും കോയിപ്രവുമയി ബന്ധിക്കുന്നു. ഒരുകാലത്ത്
നിറഞ്ഞൊഴുകിയിരുന്ന പമ്പ മണൽ വാരലിന്റെ രക്തസാക്ഷിയായി
ഇന്ന് മാറിയിരിക്കുന്നു.

ഓണവും, വിഷുവും, ക്രിസ്തുമസും ഒരുപോലെ ആഘോഷിക്കുന്നഇവിടുത്തെ നിവാസികളിൽ ഭൂരിഭാഗവും ഇവിടെ സ്ഥിര താമസമാക്കി-
യവരാണ്. നിത്യോപയോഗ സാധനങ്ങൾ, അവശ്യ സർവ്വീസുകൾ
തുടങ്ങി എല്ലാ സൌകര്യങ്ങളും അഞ്ചു കിലോമീറ്റർ ചുറ്റളവിൽ
ലഭ്യമാണ്.കോയിപ്രത്തിന്റെ എല്ലാ ഭാഗത്തും റോഡ് ഗതാഗതം
സാധ്യമാണ്.

മിൽമയുടെ പാൽ സംഭരണ ശാല, പോസ്റ്റോഫീസ്, ഹയർ സെക്കൻഡറി
സ്കൂൾ, ആശുപത്രി, സപ്ലികൊ സൂപ്പർ മാർക്കെറ്റ്, റേഷൻ ഡിപ്പോ,
ഇറിഗേഷൻ പമ്പ്ഹൌസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ
കോയിപ്രത്തിലുണ്ട്.
സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതരായ പല പ്രമുഖ
വ്യക്തികളെയും കോയിപ്രം സംഭാവന ചെയ്തിട്ടുണ്ട്.







premk9
premk9
Latest page update: made by premk9 , May 21 2011, 2:59 PM EDT (about this update About This Update premk9 Edited by premk9

26 words added
1 word deleted

view changes

- complete history)
More Info: links to this page
Unknown File AnjaliFontInstaller1.03.02.exe (Unknown File - 157k)
posted by rajeshkmavelil   Jun 19 2009, 10:40 AM EDT
FONT